തെരഞ്ഞെടുപ്പിൻ്റെ മറവിൽ ഓഹരി വിപണിയിൽ തട്ടിപ്പ്, ജെപിസി അന്വേഷണം വേണം; മോദിക്കും അമിത്ഷായ്ക്കുമെതിരെ രാഹുൽ
സ്റ്റോക്കുകൾ വാങ്ങിവെക്കാൻ അമിത്ഷായും ആവശ്യപ്പെട്ടു. ജൂൺ 1ന് വ്യാജ എക്സ്റ്റിറ്റ് പോൾ വന്നു. ജൂൺ 4 ന് കോടികളുടെ നഷ്ടവും ഉണ്ടായെന്നും ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുലിന്റെ ആരോപണം.