പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം, വിജയശതമാനം കുറഞ്ഞു, 39242 പേർക്ക് ഫുള്‍ എ പ്ലസ്
രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി വിജയത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 4.26 ശതമാനത്തിന്റെ കുറവാണ് ഇത്തവണയുണ്ടായത്. സയന്‍സ് വിഭാഗത്തില്‍ 84.84 ശതമാനമാണ് വിജയം. ഹ്യുമാനിറ്റീസ് 67.09ശതമാനവും കൊമേഴ്സ് 76.11ശതമാനവുമാണ് വിജയം. വിഎച്ച്എസ്ഇ പരീക്ഷയില്‍ 71.42 ശതമാനമാണ് ഇത്തവണത്തെ വിജയം