എഎപിയ്ക്കുള്ളില്‍ 'ഓപ്പറേഷൻ ചൂല്' ബിജെപി നടപ്പാക്കുന്നു; മോദിയെയും ബിജെപിയെയും വെല്ലുവിളിച്ച് കെജ്രിവാള്
പ്രസംഗത്തിനിടെ കെജ്രരിവാളിന് എതിരെ മുദ്രാവാക്യം വിളിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അതേസമയം, ബിജെപി ആസ്ഥാനത്തേക്കുള്ള പ്രതിഷേധ മാര്‍ച്ച് തടയാനാണ് പൊലീസ് നീക്കം. പ്രതിഷേധ പരിപാടിക്കുശേഷം നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കാനായി വാഹനങ്ങളും സ്ഥലത്തെത്തി. നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കാൻ കേന്ദ്ര സേനയെ അടക്കം രംഗത്തിറക്കിയിട്ടുണ്ട്.